India vs England: Anderson makes merry as India crumble for 107 <br />ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടീം ഇന്ത്യ തകര്‍ന്നടിഞ്ഞു. വെറും 107 റണ്‍സില്‍ ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് അവസാനിച്ചു. മഴ മൂലം ഉപേക്ഷിക്കപ്പെട്ട ആദ്യദിനത്തിനു ശേഷം രണ്ടാം ദിവസം ടോസ് ലഭിച്ച ഇംഗ്ലണ്ട് ഇന്ത്യയോട് ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിന്റെ തീരുമാനം തെറ്റിയില്ല. ഇംഗ്ലീഷ് ബൗളര്‍മാരുടെ തീപാറുന്ന ബൗളിങിനു മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ഒന്നിനു പിറകെ ഒന്നായി കൂടാരംകയറി. <br />#ENGvIND